യു.എ.ഇ.യിൽ ജോലി സ്ഥലത്ത് നിന്ന് പൊള്ളലേറ്റ തിരൂർ സ്വദേശി മരിച്ചു

തിരൂർ : യു.എ.ഇ.യിലെ ജോലി സ്ഥലത്ത് വെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ സ്വദേശിയും, പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും, നഫീസയുടെയും മകൻ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.

അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്‍തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21നാണ് പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നത്. തുടർന്ന് ഞായറാഴ്‍ച സൈതലവി മരണപ്പെടുകയായിരുന്നു.

ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.
ഭാര്യ – ഷംസിയ.
മക്കള്‍: മുഹമ്മദ് സലീക്ക്, ഫസ്‍ന, സന.

Share news
error: Content is protected !!
Scroll to Top