എസ്എസ്എൽസി പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

കേരളത്തിൽ എസ്എസ്എൽസി പരീക്ഷ മാർച്ച് 31 നും പ്ലസ് ടു പരീക്ഷ 30 നും തുടങ്ങും. ഏപ്രിൽ 29 വരെയാണ് പരീക്ഷകൾ നടക്കുക. വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 തിയ്യതികളിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിലാണ് പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ച വിവരം മന്ത്രി അറിയിച്ചത്.

എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയും പ്ലസ് ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയും നടത്താനാണ് തീരുമാനം. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെയും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും നടക്കും. വി എച്ച് എസ് ഇ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും ആയിരിക്കും.

Share news
error: Content is protected !!
Scroll to Top