പെരുവള്ളൂരിൽ പരപ്പനങ്ങാടി എക്സൈസ് റേഞ്ചിൻ്റെ വൻ വ്യാജമദ്യവേട്ട; 370 ലിറ്റർ കോടയും 12 ലിറ്റർ ചാരയവും പിടികൂടി

പെരുവള്ളൂർ കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ 12 ലിറ്റർ ചാരായവും 370 ലിറ്റർ ചാരായം നിർമിക്കാനായി പാകപ്പെടുത്തിയ കോടയും വൻതോതിലുള്ള ശർക്കരയും പിടികൂടിയത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി  വൻതോതിൽ ചാരായ നിർമാണം നടക്കുന്നതായുള്ള വിവരത്തിൻമേലാണ് പരപ്പനങ്ങാടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പെരുവള്ളൂർ കൊല്ലംചിന സ്വദേശി ചെറുകോളിൽ ബാബു (44) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ചാരായവും കോടയും കണ്ടെത്തിയത്.

വീട്ടുടമയായ ബാബുവിനെ പ്രതിയാക്കി പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര കേസ് രജിസ്റ്റർ ചെയ്തു. തൽസമയം ഇയാൾ വീട്ടിലില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇയാളെ ഉടൻ പിടികൂടാനാകുമെന്നും കൂടുതൽ അന്വേഷണം ഈ മേഘലകളിൽ നടത്തേണ്ടതുണ്ടെന്നും ഇൻസ്പെക്ടർ അറിയിച്ചു.

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത് എം.കെ, ശിഹാബുദ്ദീൻ കെ, ദിദിൻ എം.എം. ശംസുദ്ദീൻ വനിത എക്സൈസ് ഓഫീസർ സിന്ധു പി തുടങ്ങിയവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top