സെല്‍ഫിയെടുക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ വെള്ളത്തില്‍ വീണ് മരിച്ചു.

പഴനി. തമിഴ്‌നാട്ടിലെ വറുദാമാനദിയിലെ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചെന്നൈ അരുംപാക്കം സ്വദേശി രാജുവിന്റെ മക്കളായ വിഘ്‌നേഷ്(29), യോഗേഷ്(23), ഇവരുടെ ബന്ധു പോണ്ടിച്ചേരി കാരക്കല്‍ സ്വദേശഇ ഗണേഷ്(21) എന്നിവരാണ് മരിച്ചത്.

പഴനിക്കടുത്ത് വനംവകുപ്പിന്റെ നിരോധിത മേഖലയിലാണ് ഈ അണക്കെട്ട്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.

വിനോദസഞ്ചാരത്തിനായി ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലെത്ത് ഈഷായോഗ, മരുതമലൈ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പഴനി സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഇവര്‍. ക്ഷേത്രസന്ദര്‍ശനത്തിന് മുമ്പായി ഓട്ടോറിക്ഷയില്‍ വറുദമാനദി അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ വെള്ളത്തിലേക്ക് വഴുതിവീണു ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുരണ്ട് പേരും അപകടത്തില്‍ പെട്ടു.

ഒപ്പമുണ്ടായിരുന്ന ഹരീഷ് ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ ഓടിയത്തിയവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

Share news
error: Content is protected !!
Scroll to Top