Section

malabari-logo-mobile

സിപിഐഎം മലപ്പുറം ജില്ലാസമ്മേളനത്തിന് ഇന്ന് തിരൂരില്‍ തുടക്കം: പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : തിരൂർ; സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് തിരൂരില്‍ പകൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലെ സഖാവ്...

തിരൂർ; സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് തിരൂരില്‍
പകൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലെ സഖാവ് പി പി അബ്ദുള്ളക്കുട്ടി നഗറിൽ മുതിർന്ന അംഗം ടി കെ ഹംസ പതാക ഉയർത്തുന്നതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ഉദ്ഘാടന ശേഷം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. ചൊവ്വാഴ്ച പൊതു ചർച്ചക്ക് ശേഷം മറുപടി പറയും. ബുധനാഴ്ച പുതിയ ജില്ലാ കമ്മിറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കുo ,ജില്ലയുടെ രാഷ്ടീയ ഗതിവിഗതികൾ സൂക്ഷ്മമായി ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസവും മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കും.സമ്മേളനം രൂപം നൽകുന്ന ഭാവി പരിപാടികൾക്ക് ശേഷം പ്രതിനിധി സമ്മേളനം സമാപിക്കും. തുടർന്ന് വൈകിട്ട് 5ന് തിരൂർ നഗരസഭാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, എളമരം കരീം, കെ രാധാകൃഷ്ണൻ , ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കുമെന്ന്  ജനറൽ കൺവീനർ ഇ ജയൻ, വൈസ് ചെയർമാൻ എ ശിവദാസൻ, ട്രഷറർ അഡ്വ പി ഹംസ കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!