Section

malabari-logo-mobile

ലീഗ് ഒരു മത സംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണം;മുഖ്യമന്ത്രി

HIGHLIGHTS : കണ്ണൂര്‍:മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് ലീഗ് സര്‍ക്കാരിനെതിരെ പ്...

കണ്ണൂര്‍:മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് ലീഗ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

നിയമസഭയില്‍ ഇക്കാര്യം സംബന്ധിച്ച ബില്‍ വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന നില വന്നു. അതില്‍ ലീഗ് എംഎല്‍എമാരും പങ്കെടുത്തു. ലീഗ് നേതാക്കന്‍മാര്‍ പറഞ്ഞ അഭിപ്രായമെന്താ? ഇത് ഇങ്ങനെ പാസായി പിഎസ് സി നിയമനം വരുമ്പോള്‍ ഇപ്പോള്‍ അവിടെ നിലവില്‍ ജോലി എടുക്കുന്നവരുണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കണം എന്നായിരുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലീഗിനോട് പറയാനുള്ളത് ഒരു കാര്യം നിങ്ങളാദ്യം നിങ്ങളാരെന്ന് തീരുമാനിക്കണം എന്നാണ്. നിങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ മതസംഘടനയാണോ ,അതാദ്യം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതസംഘടനകളില്‍ ചിലര്‍ തങ്ങളെ വന്ന് കണ്ടിരുന്നു. ഞങ്ങള്‍ക്ക് അതില്‍ ഒരു വാശിയുമില്ല.നൂറിലധികം സ്ഥാപനങ്ങളാണ് വഖഫ് ബോര്‍ഡിലുള്ളത്.അതേത് രീതിയില്‍ റിക്രൂട്ട് ചെയ്യണമെന്ന് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പിടിവാശിയുമില്ലെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!