പരപ്പനങ്ങാടി: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ കുറിച്ചും ഇന്റര്‍നെറ്റ് ചതിക്കുഴികളെ കുറിച്ചും പോസ്റ്റര്‍ മത്സരവും പ്രദര്‍ശനവും നടത്തിയത്.
പി ടി എ പ്രസിഡണ്ട് നൗഫല്‍ ഇല്ലിയന്‍ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു .സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിദ്യ മേരി ജോണ്‍ അധ്യക്ഷത വഹിച്ചു . സൗഹൃദ കോര്‍ഡിനേറ്റര്‍ ഡോ. സീമ എസ് സ്വാഗതം പറഞ്ഞു. പിടിഎ എക്‌സികുട്ടിവ് മെമ്പര്‍ ഹാരിസ്, സ്മൃതി കൃഷ്ണ ,മനാഫ് താനൂര്‍ എന്നിവര്‍ സംസാരിച്ചു .
പോസ്റ്റര്‍ മത്സരത്തില്‍ അഞ്ജന വി.കെ ,സന ഷെറിന്‍ യു.ഫാന യൂസഫ് എന്നിവര്‍ വിജയികളായി.




