
ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിൻറെയും പത്നി മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. 11 മണി മുതൽ 2 മണി വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനം തുടരും .
തുടർന്ന് സേനാ കണ്ടോൺമെൻറിലുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് വിലാപയാത്രയായി എത്തി മൃതദേഹം സംസ്കരിക്കും.
പൂർണ്ണ സേന ബഹുമതികളോടെ ഉള്ള സംസ്കാരചടങ്ങിൽ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. സൈനിക മേധാവിക്കും ഭാര്യക്കും അന്തിമോപചാരമർപ്പിക്കാൻ ആയി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ കാമരാജ മാർഗിലെ ഔദ്യോഗിക വസതിയിലെത്തി .
ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
ബ്രിഗേഡിയർ എൽ എസ് ലീഡറുടെ സംസ്കാരം ഡൽഹി ബ്രാ സ്ക്വയർ സ്മശാനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന്റെ ആദരം അർപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ നടന്നു . 3 സേന തലവന്മാർ കൊപ്പം ഉന്നത സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ലീഡ്ഡറുടെ ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




