HIGHLIGHTS : Cows brutally beaten in the dead of night in Tirur

ഒരു പശുവിന്റെ കൊമ്പ് മുറിക്കുകയും കിടാക്കളെ ഇരുമ്പ് വടി കൊണ്ടു മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.തൊഴുത്തില്‍ കെട്ടിയ പശുക്കളായിരുന്നു.പുലര്‍ച്ചെ വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് പശുക്കളെ ഉപദ്രവിച്ചതായി കണ്ടത്. പാത്രങ്ങളൊക്കെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.വീടിന് മുമ്പില്‍ നിറുത്തിയിട്ട ബൈക്ക് നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പഞ്ചായത്തംഗങ്ങളായ രാജന്‍ കരേങ്ങല്‍,അനിത,പി.സാദിഖലി ബാപ്പു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.പ്രദേശത്തെ സമൂഹവിരുദ്ധ ശല്യത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
