ഹംസ കടവത്ത്.

പരപ്പനങ്ങാടി : വറ്റല്‍ മുളകിനും മുളക് പൊടിക്കും തൊട്ടാല്‍ പൊള്ളുന്ന വില. ഒരാഴ്ച്ചയായി ദിനേനെയെന്നോണം കിലോക് പത്തു രൂപ വീതമാണ് വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.
ശരാശരി 230 രൂപ വിലയുണ്ടായിരുന്ന ഉണക്ക മുളക് കിലോക് മുന്നൂറിലെത്തി നില്‍ക്കുകയാണിപ്പോള്‍.
പിരിമുളകിനും കാശ്മീരിക്കും നാനൂറു കടന്നു. സത്യമംഗലം കൃഷി തോട്ടങ്ങളിലും ആന്ദ്രയിലുമുണ്ടായ കാലം തെറ്റിയെത്തിയ കാലവര്‍ഷത്തില്‍ മുളക് കൃഷി പാടെ കട പുഴകിയതാണ് മുളകിന്റൈ വിലകുത്തനെ വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




