Section

malabari-logo-mobile

കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യും : മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്...

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . വാക്‌സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്കില്‍ അല്‍പം വര്‍ധന ഉണ്ടായിട്ടുണ്ട് . ഏകദേശം മുപ്പതോളം മരണങ്ങള്‍ ഒരു ദിവസം സ്ഥിരീകരിക്കുന്നുണ്ട്.

sameeksha-malabarinews

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴേക്ക് വന്നത് ആശ്വാസകരമാണ് . തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിനിടയാക്കിയില്ലെങ്കില്‍ ഈ നില തുടരുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!