
സാന്‍ഫ്രാന്‍സിസ്‌കോ : കോവിഡ് വാക്‌സിനെപ്പറ്റി മിഥ്യാധാരണകള്‍ പരത്തുന്നവരുടെ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍. വ്യാജപ്രചാരണം കണ്ടെത്താന്‍ പരിശോധന ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു തവണമാത്രം ഇത്തരം മെസേജുകള്‍ ട്വീറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകില്ല. രണ്ടുതവണയെങ്കില്‍ 12 മണിക്കൂര്‍ അക്കൗണ്ട് മരവിപ്പിക്കും. അഞ്ചുതവണ തെറ്റായ വിവരം പ്രചരിപ്പിച്ചവരുടെ അക്കൗണ്ടാണ് നീക്കം ചെയ്യുക.


മനുഷ്യവിഭവശേഷിയും സാങ്കേതികവിദ്യയും ഒരുപോലെ ഉപയോഗിച്ചാണ് പരിശോധന. മിഥ്യാധാരണ പരത്തിയ ചില അക്കൗണ്ടുകള്‍ ഡിസംബറില്‍ ട്വിറ്റര്‍ നിരോധിച്ചിരുന്നു.
Share news