എറണാകുളം: എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. തൊടുപുഴ സ്വദേശിയായ സനില്‍ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയിലെപതിവ് അപകട മേഖലയായ ഇവിടെ കഴിഞ്ഞ ഏഴുമാസത്തിനിടെ ഒന്‍പതുപേരാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് അപകടത്തിന് കാരണമാകുന്നുവെന്ന് പോലീസ് പറയുന്നു.
അപകടങ്ങള്‍ പതിവായതോടെ ഈ മേഖലയില്‍ പോലീസിന്റെയും ട്രാഫിക്കിന്റെയും നേതൃത്വത്തില്‍ നിരീക്ഷണം നടത്തിവരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



