തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ എത്തിയാണ് അദേഹം വാക്‌സിന്‍ സ്വീകരിച്ചത്. വാകിസനേഷനോട് ആരും അറച്ചു നില്‍ക്കരുതെന്നും എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



