തേഞ്ഞിപ്പലം: ഓടികൊണ്ടിരുന്ന മിനി വാനിന് തീപിടിച്ചു. തീപിടുത്തതില്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അത്താണിക്കല്‍-ചെട്ടിയാര്‍ മാട് റൂട്ടില്‍ സംഭവം നടന്നത്. വള്ളിക്കുന്ന് സ്വാദേശി ചുറ്റാം വീട്ടില്‍ മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നര്‍ വാന്‍ ആണ് കത്തി നശിച്ചത്. ഈ സമയം റാഫിയും ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിഷാല്‍, മുഹമ്മദ് റിദാന്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുടുംബം അത്താണിക്കല്‍ നിന്ന് ജംഷീനയുടെ വീട്ടിലേക്ക് പോവുകയായിരുന്നു . വാന്‍ ഒലിപ്രം 14 എത്തുന്നതിന് മുന്‍പ് വയര്‍ കരിഞ്ഞ ദുര്‍ഗന്ധം വമിച്ചു. തുടര്‍ന്ന് വാഹനം ഓടിച്ച റാഫി പുറത്തേക്ക് ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളി പടരുകയായിരുന്നു.
ഉടന്‍ തന്നെ ഭാര്യയേയും മക്കളെയും വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. അപ്പോഴേക്കും വാഹനത്തില്‍ തീ ആളിപ്പടരാന്‍ തുടങ്ങിയിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.
അപകട വിവരമറിഞ്ഞ് മീഞ്ചന്തയില്‍ നിന്ന് ഫയര്‍ യൂണിറ്റും സ്ഥലത്തു എത്തിയിരുന്നു.
റാഫിയുടെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗം കൂടിയായിരുന്നു കത്തിയമര്‍ന്ന ഈ വാഹനം.



