മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ നാളെ ആരംഭിക്കും

covid vaccination will start tomorrow in Malappuram district

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

മലപ്പുറം: കോവിഡ് പ്രതിരോധതിനുള്ള വാക്സിനേഷന്‍ നാളെ (ജനുവരി 16)
തുടങ്ങും. ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലും വാക്സിന്‍ നല്‍കുന്നതിന് ആവശ്യമായ 8860 ഡോസ് വാക്സിനുകള്‍ എത്തിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എല്ലാ നടപടികളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജില്ലാ മെഡിക്കല്‍ ടീം എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും ഐ. എം.എ യുടെ മുന്‍ ദേശീയ ഉപാധ്യക്ഷനും ജില്ലയിലെ സീനിയര്‍ ഡോക്ടറുമായ ഡോ.വി.യു. സീതി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തി കോവിഡ് വാക്സിന്‍ സ്വീകരിക്കും.

ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ, എ.ഡി.എം. എന്‍.എം. മെഹറലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, ജന പ്രതിനിധികള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •