Section

malabari-logo-mobile

നീറ്റ് പി.ജി 2021 ; പരീക്ഷാതീയതി പ്രഖ്യാപിച്ചു

HIGHLIGHTS : ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ). രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍വച്...

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ). രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍വച്ച് ഏപ്രില്‍ 18-നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടത്തുക. സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ അറിയിച്ചു.

പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 30-ന് മുന്‍പായി എംബിബിഎസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം.

sameeksha-malabarinews

അപേക്ഷാ ഫോം ഔദ്യോഗിക വെബ് സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷ സമയം. 300 ചോദ്യങ്ങളാണുണ്ടാവുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!