Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 699 പേര്‍ക്ക് രോഗമുക്തി; 478 പേര്‍ക്ക് രോഗം

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 461 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും 12 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,563 പേര്‍ ...

മലപ്പുറം:ജില്ലയില്‍ ഇന്ന് 699 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 92,957 ആയി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 478 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 461 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,860 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,563 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 316 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 157 പേരും 146 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 507 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

sameeksha-malabarinews

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് ഇപ്പോഴും തുടരുകയാണ്. ഇക്കാരണത്താല്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ ഒരു തരത്തിലും വീഴ്ച അരുത്. ഏതെങ്കിലും രീതിയിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജനുവരി 15ന് (വെള്ളി) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു.

എ.ആര്‍ നഗര്‍ 03
ആലങ്കോട് 06
ആലിപ്പറമ്പ 06
അമരമ്പലം 09
ആനക്കയം 04
അങ്ങാടിപ്പുറം 06
അരീക്കോട് 06
ചാലിയാര്‍ 02
ചീക്കോട് 03
ചെറിയമുണ്ടം 02
ചോക്കാട് 04
ചുങ്കത്തറ 09
എടക്കര 07
എടപ്പാള്‍ 03
എടരിക്കോട് 03
എടവണ്ണ 12
എടയൂര്‍ 01
ഏലംകുളം 01
ഇരിമ്പിളിയം 01
കാളികാവ് 04
കല്‍പകഞ്ചേരി 03
കരുളായി 03
കരുവാരക്കുണ്ട് 12
കാവനൂര്‍ 08
കീഴാറ്റൂര്‍ 02
കീഴുപറമ്പ 02
കോഡൂര്‍ 01
കൊണ്ടോട്ടി 03
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 05
കുറുവ 02
കുറ്റിപ്പുറം 03
കുഴിമണ്ണ 01
മലപ്പുറം 27
മമ്പാട് 05
മംഗലം 01
മഞ്ചേരി 24
മങ്കട 10
മാറാക്കര 01
മാറഞ്ചേരി 03
മൂന്നിയൂര്‍ 04
മൂത്തേടം 02
മൊറയൂര്‍ 02
മുതുവല്ലൂര്‍ 10
നന്നംമുക്ക് 03
നിലമ്പൂര്‍ 21
നിറമരുതൂര്‍ 01
ഊരകം 01
ഒതുക്കുങ്ങല്‍ 01
പള്ളിക്കല്‍ 08
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 02
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 05
പെരുമണ്ണ ക്ലാരി 07
പെരുമ്പടപ്പ് 03
പെരുവല്ലൂര്‍ 04
പൊന്മള 02
പൊന്മുണ്ടം 02
പൊന്നാനി 03
പൂക്കോട്ടൂര്‍ 02
പോരൂര്‍ 02
പോത്തുകല്ല് 04
പുലാമന്തോള്‍ 09
പുളിക്കല്‍ 02
പുല്‍പ്പറ്റ 04
പുറത്തൂര്‍ 03
പുഴക്കാട്ടിരി 02
താനാളൂര്‍ 05
താനൂര്‍ 04
തലക്കാട് 04
തവനൂര്‍ 08
താഴേക്കോട് 09
തേഞ്ഞിപ്പാലം 01
തെന്നല 01
തിരുനാവായ 02
തിരുവാലി 06
തൃക്കലങ്ങോട് 14
തൃപ്രങ്ങോട് 01
തുവ്വൂര്‍ 04
തിരൂര്‍ 05
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി 01
വളവന്നൂര്‍ 04
വള്ളിക്കുന്ന് 12
വട്ടംകുളം 01
വാഴക്കാട് 02
വാഴയൂര്‍ 02
വഴിക്കടവ് 06
വെളിയങ്കോട് 04
വേങ്ങര 24
വെട്ടത്തൂര്‍ 03
വെട്ടം 05
വണ്ടൂര്‍ 11

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!