Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തമിഴ്‌നാട് സ്വദേശിനിക്ക് കൊവിഡ്;ഡോക്ടര്‍മാരടക്കം എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ക്വറന്റൈനില്‍

HIGHLIGHTS : പരപ്പനങ്ങാടി:ചികിത്സക്കായി നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനിയായ വൃദ്ധയെ പരിശോധിച്ച ഡോക്ടര്‍മാരും മൂന്ന് നഴ്സുമാരും ര...

പരപ്പനങ്ങാടി:ചികിത്സക്കായി നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനിയായ വൃദ്ധയെ പരിശോധിച്ച ഡോക്ടര്‍മാരും മൂന്ന് നഴ്സുമാരും രണ്ട് ആമ്പുലന്‍സ് ഡ്രൈവറുമാരാരും അടക്കം എട്ടുപേര്‍ ക്വറന്റൈനില്‍ പ്രവേശിച്ചു. റെയില്‍വെ സ്റ്റേഷനിലും അങ്ങാടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ നഗരസഭാ ക്വറന്റൈന്‍ സെന്ററിനടുത്തും സ്ഥിരം സന്ദര്‍ശകരായ രണ്ടുതിമിഴ്‌നാട് സ്വദേശിനികളാണ് പി്.എച്ച് സിയില്‍ കൈ മുറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയത്.

ഇവരില്‍ ഒരാള്‍ക്ക് പരിശോധനക്ക് ശേഷം രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് ആംമ്പുലന്‍സില്‍ കൊണ്ട് പോയി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയത്.

sameeksha-malabarinews

റെയില്‍വെ പ്ലാറ്റ് ഫോമില്‍ കഴിഞ്ഞിരുന്ന ഇവര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്‌റ്റേഷിന് പിറക് വശത്തുള്ള കടത്തിണ്ണയിലാണ് അന്തിയുറക്കം. കോവിഡ് ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവര്‍ കിടക്കാറുള്ള കടത്തിണ്ണകളും മറ്റും നഗരസഭ ശുചീകരണ വിഭാഗം അണുവിമുക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!