കോവിഡ്; 4 ഡിവിഷനുകളില്‍ അതീവ ജാഗ്രത നടപടികളുമായി പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ അതീവ ജാഗ്രത നിര്‍ദേശം. നഗരസഭയിലെ നാലാം ഡിവിഷനില്‍ തമാസിക്കുന്ന തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭയിലെ 4, 7, 8, 38 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ചയാളുടെ അമ്മയുടെ മരണാന്തര ചടങ്ങുകളിലും പിന്നീടുള്ള ദിവസങ്ങളില്‍ തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും, മറ്റ് ഷോപ്പുകള്‍, ബാങ്ക് എ ടി എം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയതായാണ് പ്രാഥമിക വിവരമെന്ന് അധികൃതര്‍ അറിയിച്ചു.

ഇദേഹം സന്ദര്‍ശിച്ച സ്ഥലവിവരം

06-07-20 ഹരിപുരം സൂപ്പര്‍മാര്‍ക്കറ്റ് 4 pm മുതല്‍ 5pm വരെ, 06-07-20 ചെട്ടിപ്പടി (എസ്ബിടി എടിഎം) 4 Pm മുതല്‍ 5 pm വരം, 07-07-20 ചെട്ടിപ്പടി റെയില്‍വേ ഗേറ്റിനടുത്തുള്ള മത്സ്യകട 4pm മുതല്‍ 5 pm വരെ, 07-07-20 തിരൂരങ്ങാടി പള്ളിപ്പടി ഭാഗത്തെ ചിക്കന്‍ സ്റ്റാള്‍ 2 pm മുതല്‍ 3 pm വരെ.

Share news
error: Content is protected !!
Scroll to Top