പരപ്പനങ്ങാടിയില്‍ അതീവ ജാഗ്രത; ഇന്ന് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: പരപ്പനങ്ങാടിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ വിദേശത്തുനിന്നും എത്തിയതുമാണ്.
തിരൂരങ്ങാടി നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരനും കോവിഡ് കെയര്‍ സെന്ററിലെ വളണ്ടിയറുമായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47) കാരനും, പരപ്പനങ്ങാടി റെയില്‍ വേസ്റ്റേഷന്‍ പരിസരത്ത് താമസിച്ചുവരുന്ന തമിഴ്‌നാട് സ്വദേശിനിയായ (60) വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. അബുദബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പരപ്പനങ്ങാടി സ്വദേശി (35)കരാനണ് രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നെത്തിയ മറ്റൊരാള്‍.

തിരൂരങ്ങാടി നഗരസഭയിലെ ജീവനക്കാരന് കോവിഡ് ബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭ ഇന്ന് അടച്ചിരുന്നു. ചെട്ടിപ്പടിയിലെ ചില കടകളും സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിച്ചിട്ടുണ്ട്.

തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീ പരപ്പനങ്ങാടിയില്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top