സ്വര്‍ണക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.

തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന.

അതെസമയം കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top