സ്വര്‍ണ്ണക്കടത്ത്; സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പി ആര്‍ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

അതെസമയം കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒളിവില്‍ തുടരുകയാണ്.

ഇതിനിടിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും ഇടപാടുമായിയാതൊരു ബന്ധവുമില്ലെന്ന് വിശദീകരിച്ച് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top