Section

malabari-logo-mobile

“താനും കുടുംബവും ആത്മഹത്യയുടെ വക്കില്‍” സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത്

HIGHLIGHTS : കൊച്ചി: ഡിപ്ലമറ്റിക് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത്. മലയാളം ചാനലുകളിലൂടെയാണ് ഇവരുടെ ശബ്ദസന്...

കൊച്ചി: ഡിപ്ലമറ്റിക് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത്. മലയാളം ചാനലുകളിലൂടെയാണ് ഇവരുടെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത് . താന്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്നും ക്ലിയറന്‍സ് വൈകിയപ്പോള്‍ യുഎഇ കോണ്‍സിലേറ്റിലെ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്. ആ കാര്‍ഗോ എത്രയും പെട്ടന്ന് ക്ലിയര്‍ ചെയ്യണമെന്ന് ഓഫീസിലേക്ക് പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കാര്‍ഗോ ഡിപ്പാര്‍ട്ടുമെന്റുമായി തനിക്ക് ബന്ധമില്ല. എന്നും സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

ഞാന്‍ മാറി നില്‍ക്കുന്നത് കള്ളക്കടത്ത് ചെയ്തിട്ടല്ലെന്നും ഭയം കൊണ്ടാണെന്നും സ്വപ്‌ന ശബ്ദസന്ദേശത്തില്‍ പറയുന്നു. മീഡിയയും മറ്റുള്ളവരും എന്നെയും കുടുംബത്തെയും ആത്മഹത്യയുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്യും ഇതിന് നിങ്ങള്‍ ഓരോരുത്തരുമായിരിക്കും ഉത്തരവാദി എന്നും മാധ്യമങ്ങളെ ഉദ്ദേശിച്ച് അവര്‍ പറഞ്ഞു.

sameeksha-malabarinews

മന്ത്രിമാരുടേയോ, മുഖ്യമന്ത്രിമാരുടെയോ ഓഫീസില്‍ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല…യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുക,അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക…അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയ മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷനില്‍ ഡേ നിങ്ങളെടുത്ത് നോക്കമം…അന്ന് വന്നത് പ്രതിപക്ഷനേതാവാണ്… അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട് എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിട്ടിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!