Section

malabari-logo-mobile

പരപ്പനങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിനു മുഖ്യമന്ത്രി ഓണ്‍ലൈനില്‍ തറക്കല്ലിട്ടു

HIGHLIGHTS : പരപ്പനങ്ങാടി പരപ്പനങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നടത്തി. സ്ഥലം എംഎല്‍എ പി...

പരപ്പനങ്ങാടി പരപ്പനങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നടത്തി.

സ്ഥലം എംഎല്‍എ പി.കെ അബ്ദു റബ്ബ് ഫലകം അനാവരണം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷനായി.

sameeksha-malabarinews

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ ഭൂരിഭാഗമുള്ള പരപ്പനങ്ങാടി ചെട്ടിപ്പടി ജി.എല്‍.പി സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന അനുവദിച്ച 39,095,00 രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. മൂന്ന് ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ടോയ്ലറ്റ് കോംപ്ലക്സ് എന്നീ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം 10 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നവീകരണ പ്രവൃത്തിയും നടത്തും. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ള നവീകരണ പ്രവൃത്തി ഒരു മാസത്തിനകം തുടങ്ങും. സംസ്ഥാനത്തെ 56 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 69.25 കോടി രൂപ ചെലവഴിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെട്ടിപ്പടി ജി.എല്‍.പി സ്‌കൂളിലും പദ്ധതി നടപ്പാക്കുന്നത്.

തീരദേശ മേഖലകളായ പുതുക്കുളം, കൊടപ്പാളി, കുന്നുമ്മല്‍, പൂവ്വത്താംകുന്ന്, കച്ചേരിപ്പാടം എന്നീ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയനല്‍ മാനേജര്‍ പി.അബ്ദുള്‍ മജീദ്, സ്‌കൂള്‍ പ്രധാനധ്യാപകന്‍ എന്‍.ശിവദാസന്‍, സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ നഹ, സ്‌കൂള്‍ അധ്യാപകന്‍ എ.എസ് റഹിം എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!