Section

malabari-logo-mobile

കോവിഡ് ; ഇന്ത്യയില്‍ മാതൃ ശിശു മരണം കുതുച്ചുയരും – ഡബ്ല്യുഎച്ച്ഒ

HIGHLIGHTS : Covid; Maternal and infant mortality on the rise in India - WHO

ദക്ഷിണേഷ്യയില്‍ 2020 ഒക്ടോബര്‍മുതല്‍ 2021 സെപ്തംബര്‍വരെയുള്ള കാലയളവില്‍ മാതൃ – ശിശുമരണത്തില്‍ ഏറ്റവും വലിയ വര്‍ദ്ധനയുണ്ടാകുക ഇന്ത്യയിലായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് കാലത്ത് മറ്റ് ആരോഗ്യ പരിചരണത്തിലുണ്ടായ കുറവാണ് കാരണമെന്നും ഡബ്ല്യൂഎച്ച്ഒ, യൂണിസെഫ്, യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് എന്നിവ നടത്തിയ സംയുക്ത പഠനം നിരീക്ഷിക്കുന്നു.

ഈ കാലയളവില്‍ ദക്ഷിണേഷ്യയിലാകെ അഞ്ചുലക്ഷം അധിക മരണം ഉണ്ടാകും. ഇതില്‍ 4,91,117 ഇന്ത്യയില്‍മാത്രമായിരിക്കും. സമയോചിത നടപടിയെടുത്താല്‍ ഇത് 85,821 ആയി കുറയ്ക്കാനാകും. ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഇന്ത്യ തന്നെയായിരിക്കും മുന്നില്‍.

sameeksha-malabarinews

ദക്ഷിണേഷ്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തില്‍ 2.29 ലക്ഷത്തിന്റെ വര്‍ധനയുണ്ടാകും. ഇന്ത്യയില്‍മാത്രം 1,54,020 കുഞ്ഞുങ്ങള്‍ കൂടുതലായി മരിക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധന. പാകിസ്ഥാനില്‍ ശിശുമരണം 14 ശതമാനം കൂടും.
ദക്ഷിണേഷ്യയില്‍ ചാപിള്ളകളുടെ എണ്ണത്തില്‍ 89,434ന്റെ വര്‍ധനയുണ്ടാകും. ഇതിലും ഇന്ത്യയാകും മുന്നില്‍– 60,179ന്റെ വര്‍ധന (10 ശതമാനം). പാകിസ്ഥാനില്‍ 11ഉം ബംഗ്ലാദേശില്‍ മൂന്നും ശതമാനം കൂടും. ഈ കാലയളവില്‍ ഇന്ത്യയില്‍ 7,750ഉം (18 ശതമാനം) പാകിസ്ഥാനില്‍ 2069ഉം (21) അമ്മമാര്‍ അധികമായി പ്രസവത്തോടെ മരിക്കും.

അപ്രതീക്ഷിത ഗര്‍ഭധാരണവും കൂടും. ദക്ഷിണേഷ്യയില്‍ 35 ലക്ഷം. ഇതില്‍ 30 ലക്ഷവും ഇന്ത്യയില്‍. 15– 19 പ്രായവിഭാഗത്തിലുള്ള മാതൃമരണവും പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടാകുന്ന മരണവും കൂടും. കോവിഡ് കാരണം പഠനസൗകര്യങ്ങള്‍ ലഭിക്കാതെ വന്നത് വിദ്യാര്‍ഥികളുടെ ഭാവി വരുമാനത്തില്‍ ഇത് 15– 23 ശതമാനം കുറവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!