കെ ബാബു ബിജെപിയുമായി കച്ചവടം ഉറപ്പിച്ചോ? കോണ്‍ഗ്രസും ബിജെപിയും പ്രതികരിക്കണം – എം സ്വരാജ്‌

കൊച്ചി : തൃപ്പൂണിത്തുറയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ. ബാബുവിന്റെ പരമാര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചെന്നാണ് വ്യക്തമാക്കുന്നതെന്ന് എം. സ്വരാജ്. 25 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും ബിജെപി വോട്ടില്‍ പ്രതീക്ഷ വെക്കുന്നതിന്റം അര്‍ത്ഥം നേരായ മാര്‍ഗ്ഗത്തില്‍ വിജയിക്കാന്‍ കഴിയില്ല എന്നതാണ്. തൃപ്പൂണിത്തുറയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നു എം സ്വരാജ് പറഞ്ഞു.

പല ബിജെപിക്കാറും ഇത്തവണ തനിക്കാണ് വോട്ട് നല്‍കുകയെന്ന് ഇത്തവണ തന്നോട് സംസാരിച്ചിട്ടുണ്ടെന്നാണ് കെ. ബാബു പറയുന്നത്. 25 വര്‍ഷം കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നൊരാള്‍ ബിജെപി വോട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിന്റെ കാരണം ജനങ്ങള്‍ തിരിച്ചറിയും. തെരഞ്ഞെടുപ്പ് പ്രചരമം ആരംഭിക്കുമ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണ്. നേരായ വഴിക്ക് വിജയിക്കാനിവില്ല, രാഷ്ട്രീയവും നയപരിപാടികളും വിശദീകരിച്ച് ജനങ്ങളെ സമീപിച്ചാല്‍ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപിയുമായുള്ള ബാന്ധവത്തിന് ശ്രമിക്കുന്നത്.

കെ. ബാബുവിന്റെ പരസ്യപ്രസ്താവനയോട് കോണ്‍ഗ്രസും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും എം സ്വരാജ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top