പരപ്പങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദ്ധിച്ചതായി പരാതി

പരപ്പനങ്ങാടി : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ്  മര്‍ദ്ധിച്ചതായി പരാതി
.റോഡോരത്ത് നിന്ന പുത്തരിക്കല്‍ മേഖല യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എറച്ചിക്കാനകത്ത് ശിഹാഫിനെയാണ് പോലീസ്  തല്ലി പരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. ബൈക്ക് നിറുത്തി സുഹൃത്തുമായി സംസാരിക്കുന്നതിനിടെ പോലീസെത്തി അകാരണമായി മര്‍ദ്ധിക്കുകയായിരുന്നെന്നും അക്രമം നടത്തിയത് സി. ഐ. ഹണി കെ ദാസ് ആണന്നും മണ്ഡലം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പി.ഒ. സലാം പറഞ്ഞു. ശിഹാഫിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതെ സമയം പുത്തരിക്കല്‍ സ്റ്റേഡിയം ഭാഗത്ത് മദ്യപിച്ച് ആളുകള്‍ ബഹളം വെക്കുന്നുണ്ടെന്ന് നാട്ടുകാര്‍ വിളിച്ച് പരാതിപ്പെട്ടതായി പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് പറഞ്ഞു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ നരിവധിപേര്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടായിരുന്നതായും ഇവരോട് ഇവിടെനിന്ന് പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും അദേഹം പറഞ്ഞു. സംഭവ സ്ഥലത്തുനിന്നും നരവധി
ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top