Section

malabari-logo-mobile

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗവ്യാപനം വളരെ വേഗത്തില്‍

HIGHLIGHTS : The spread of the disease in the second wave of covid in the country is very fast

Experts say reintroducing mass testing will help officials manage the rise. / Photo Credit : BBC

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ കൊവിഡ് 19 കൂടി വരുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തതിനേക്കാള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അത് കഴിയുന്നതോടെ രോഗം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തെതന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,020 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേര്‍ മരിച്ചു. രോഗം പുതുതായി സ്ഥിരീകരിച്ചതില്‍ 84 ശതമാനവും മഹാരാഷ്ട്ര, കര#ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് സംസ്ഥാനങഅങളിലാണ്.

sameeksha-malabarinews

കഴിഞ്ഞ ഒറ്റയാഴ്ചയില്‍ 1.78,000-ത്തിലധികം പേര്‍ പുതുതായി രോഗബാധിതരായി. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഒറ്റയാഴ്ചയില്‍ ഇത്രയധികം രോഗികളുണ്ടാകുന്നത് ഇതാദ്യമാണ്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!