Section

malabari-logo-mobile

മലപ്പുറം  ജില്ലയില്‍ 838 പേര്‍ക്ക് കോവിഡ്

HIGHLIGHTS : Covid for 838 people in Malappuram district

മലപ്പുറം :ജില്ലയില്‍ ശനിയാഴ്ച  838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 31 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

ആകെ 6855 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!