റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷിച്ചു

ഭോപാല്‍: റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷിച്ചു. മധ്യപ്രദേശിലെ ഭോപാലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ്(37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top