Section

malabari-logo-mobile

സി.പി.ഐ, എ.ഐ.വൈ.എഫ് സംയുക്താഭിമുഖ്യത്തില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു

HIGHLIGHTS : The CPI and AIYF jointly organized a protest march to the Tirurangadi police station

തിരൂരങ്ങാടി: നഗരസഭക്കകത്ത് വെച്ച് മുന്‍ കൗണ്‍സിലറും സി.ഡി.എസ് മെമ്പറുമായ കെ.വി. മുംതാസിനെ കോണ്‍ഗ്രസിന്റെ നഗരസഭ കൗണ്‍സിലര്‍ അലി മോന്‍ തടത്തില്‍ കയ്യേറ്റം ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാതെ തിരൂരങ്ങാടി സി.ഐ എം.പി സന്ദീപ് കുമാര്‍ പ്രതിയെ സംരക്ഷിക്കുന്നെന്നും എസ്.എച്ച്.ഒ അഴിമതിയും സ്വജനപക്ഷപാതവും തുടരുകയാണെന്നും കാണിച്ച് എ.ഐ.വൈ.എഫ് സി.പി.ഐ സംയുക്താഭിമുഖ്യത്തില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനില്‍ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തില്‍ നിര്‍ബദ്ധ പൂര്‍വ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ പരാതി എഴുതി വാങ്ങിക്കുകയായിരുന്നത്രെ.
8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് നടപടി ചോദ്യം ചെയ്‌തെത്തിയ സി.പി.ഐ നേതാക്കളും സി.ഐയും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തി മതിയായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന ഉറപ്പില്‍ മൊഴി നല്‍കിക്കൊണ്ടിരിക്കെ പാതിവഴിയില്‍ വെച്ച് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സി.ഐ സന്ദീപ് കുമാര്‍ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിക്കുകയാണുണ്ടായത്.

sameeksha-malabarinews

ഈ നിലപാട് ചോദ്യം ചെയ്ത സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളോട് ധിക്കാരപൂര്‍വ്വവും അവഹേളന രൂപത്തിലുമാണ് സി.ഐ പെരുമാറിയത്.

പ്രതിഷേധം ശക്തമായപ്പോള്‍ ഏറെ വൈകി ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയെ സംരക്ഷിക്കുന്ന തരത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് നടത്തിയത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ നയത്തിന് വിരുദ്ധമായി തിരൂരങ്ങാടി സി.ഐ നടത്തിയ സ്ത്രീ വിരുദ്ധ നിലപാടിനെതിരെയും പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നിലപാടിലും പ്രതിഷേധിച്ചാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

കാഥികനും സര്‍വ്വധരണീയനുമായ സി.പി.എം-ന്റെ മുതിര്‍ന്ന നേതാവ് കൃഷ്ണന്‍ കുട്ടിയെയും അക്രമിച്ച ഇതേ കൗണ്‍സിലറെ സംരക്ഷിച്ച് നിര്‍ത്തുന്ന സമീപനമാണ് സി.ഐ സ്വീകരിച്ചത്.

പ്രതിഷധ മാര്‍ച്ച് മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.സുലോജന ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.മൊയ്തീന്‍ കോയ അധ്യക്ഷ്യം വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍, ജി.സുരേഷ് കുമാര്‍, ഗിരീഷ് തോട്ടത്തില്‍, എസ്.ആര്‍ റെജി തോള്‍ഡ്, അഡ്വ: അയ്യൂബ് ഖാന്‍, കബീര്‍ കഴിങ്ങിലപ്പടി എന്നിവര്‍ പ്രസംഗിച്ചു.

കെ.സുജീഷ് കുമാര്‍, കൂര്‍മത്ത് അബ്ദുറഹ്മാന്‍, എ.വി സുലൈഖ,മണി.എ, മുസ്തഫ മാളിയേക്കല്‍, കെ.പി ഹുസൈന്‍, റഹീം കുട്ടശ്ശേരി, റസാഖ് പരപ്പനങ്ങാടി, സി.ടി മുസ്തഫ, ശിവ ശങ്കരന്‍, സമീര്‍ മേലേവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!