Section

malabari-logo-mobile

കോവിഡ്‌ ബാധിതര്‍ക്ക്‌ സഹായവുമായി ഡിവൈഎഫ്‌ഐയുടെ സ്‌നേഹവണ്ടി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

HIGHLIGHTS : പരപ്പനങ്ങാടി: കോവിഡ്‌ രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ്‌ ബാധിതര്‍ക്ക്‌ സഹായവുമായി ഡിവൈഎഫ്‌ഐയുടെ സ്‌നേഹവണ്ടി. സ്വകാര്യ...

പരപ്പനങ്ങാടി: കോവിഡ്‌ രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ്‌ ബാധിതര്‍ക്ക്‌ സഹായവുമായി ഡിവൈഎഫ്‌ഐയുടെ സ്‌നേഹവണ്ടി. സ്വകാര്യ വണ്ടികളെ താത്‌കാലികമായി ആംബുലന്‍സ്‌ ആയി ഉപയോഗിക്കണം എന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞദിവസം തദ്ദേശ ഭരണ സ്ഥാപനങ്ങളോട്‌ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തില്‍ പരമാവധി വാഹനങ്ങള്‍ ആംബുലന്‍സ്‌ സേവനത്തിലായി പ്രയോജനപ്പെടുത്താന്‍ ഡിവൈഎഫ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

പരപ്പനങ്ങാടിയിലെ സ്‌നേഹവണ്ടികളുടെ ഫ്‌ളാഗ്‌ ഓഫ്‌ സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടന്ന ഫ്‌ളാഗ്‌ ഓഫ്‌ ചടങ്ങില്‍ കൗണ്‍സിലര്‍ മഞ്‌ജുഷ പ്രലോഷ്‌്‌, സിപിഐഎം ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍, സുരേഷ്‌ ബാബു ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജുത്തു വിജയ്‌, അജീഷ്‌, സുമിത്ത്‌, വിഘ്‌നേഷ്‌ എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

സ്‌നേഹവണ്ടിക്കായി ബന്ധപ്പെടേണ്ട നമ്പര്‍

8606584430, 9847228528,8714926241

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!