Section

malabari-logo-mobile

ബൈഡന്റെ കോവിഡ് സമാശ്വാസ ബില്ലിന് സഭയുടെ അംഗീകാരം

HIGHLIGHTS : Assembly approves Biden's covid Consolation Bill

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ലക്ഷം കോടി ഡോളര്‍ കോവിഡ് സമാശ്വാസ ബില്ലിന് പ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടിനാണ് ശനിയാഴ്ച ബില്‍ പാസായത്. ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്മാര്‍ക്കും തുല്യശക്തിയുള്ള സെനറ്റില്‍ക്കൂടി പാസായാല്‍ ബൈഡന് അതൊരു രാഷ്ട്രീയ വിജയം കൂടിയാകും. കുറഞ്ഞ വേതനം ഉയര്‍ത്താനുള്ള ബൈഡന്റെ നിര്‍ദേശത്തോട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ജനങ്ങളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കും കൂടുതല്‍ പണമെത്തിച്ച്, കോവിഡ് തളര്‍ത്തിയ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് പാക്കേജുകൊണ്ട് ലക്ഷ്യമിടുന്നത്. കോവിഡ് അടച്ചുപൂട്ടലില്‍ രാജ്യത്ത് തൊഴിലില്ലായ്മ 10 ശതമാനമായി ഉയര്‍ന്നതായും ഒരുകോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1.1 കോടി തൊഴില്‍ രഹിതര്‍ക്ക് ആഗസ്ത് അവസാനംവരെ തൊഴിലില്ലായ്മ വേതനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. കോവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍മാത്രം 7000 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!