Section

malabari-logo-mobile

തെഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആരോഗ്യമന്ത്രി

HIGHLIGHTS : Covid cases increase after election; Minister of Health

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. ഇതില്‍ 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തു കഴഞ്ഞു. ഇനിയുള്ളത് 5,80,800 ഡോസ് വാകിനാണ്. മാസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തരമായി 50 ക്ഷം ഡോസ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

നിലവില്‍ കേരളത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവില്ല. എന്നാലും കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാം. അതുതൊണ്ടുതന്നെ ഓക്‌സിജന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. 0.4 ശതമാനണ് മരണ നിരക്ക്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥതി ഇതല്ലെന്ന് യോഗത്തില്‍ നിന്ന് മനസിലായയതായും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും വളരെ സങ്കീര്‍ണമായ അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. മതിയായ ബെഡുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് ഈ സംസ്ഥാനങ്ങള്‍ കടന്നുപോകുന്നതെന്നും മന്ത്രി വിശദമാക്കി.

കേരളത്തില്‍ ഇതുവരെ 11,89,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോടി 39 ലക്ഷം പരിശോധനകള്‍ നടത്തി. നിലവില്‍ 58,245 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!