Section

malabari-logo-mobile

അതിര്‍ത്തിയിലെ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്

HIGHLIGHTS : Tamil Nadu closes border road

തിരുവനന്തപുരം: തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്. പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോര്‍ട്ടിലില്‍ രജിസ്റ്റര്‍ ചെയ്തായിരിക്കണം ഇ -പാസ് വാങ്ങാന്‍.

sameeksha-malabarinews

അതിര്‍ത്തിയില്‍ എത്തുന്നവരുടെ സാംപിളുകള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. എന്നാല്‍ ഫലം അറിയുന്നതുവരെ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വരില്ല. സാമ്പിള്‍ നല്‍കുന്നതിനൊപ്പം വിലാസവും ഫോണ്‍ നമ്പറും നല്‍കി യാത്രക്കാര്‍ക്ക് പോകാവുന്നത്. ഫലം ഫോണിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!