തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍:തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറു നാളാണ് ഉള്ളത്. തിരുവനമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു.

അയ്യന്തോള്‍,കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പുക്കാവ്,ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും.

പാറമേക്കാവില്‍ കൊടിയേറ്റത്തിന് ശേഷം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം നടക്കും.തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചയ്ക്ക് ശേഷമാണ് മേളവും ആറാട്ടും.

Share news
error: Content is protected !!
Scroll to Top