Section

malabari-logo-mobile

നടന്‍ വിവേക് അന്തരിച്ചു

HIGHLIGHTS : Famous Tamil actor Vivek has passed away.

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ചയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വിവേകിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.

sameeksha-malabarinews

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി.

ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് ബാലചന്ദ്രര്‍ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കലില്‍ തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള ഹാസ്യനടന്മാരില്‍ ഒരാളായി അദ്ദേഹം മാറി. ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമ്മല്‍ഹാസന്‍ പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്ന ശങ്കര്‍ ചിത്രത്തമായ ഇന്ത്യന്‍ 2 എന്ന ചിത്രത്തിലും അദ്ദേഹമുണ്ട്.

1961ല്‍ തൂത്തുക്കുടി ജില്ലയിലെ കോവില്‍ പെട്ടിയലാണ്‌ ജനനം. 80കളില്‍ സംവിധായകന്‍ കെ. ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാ കൃത്തുമായി സിനിമാ ജീവിതം ആരംഭിച്ചു.

ഭാര്യ അരുള്‍ സെല്‍വി, മക്കള്‍ അമൃത നന്ദിനി, തേജ്വസിനി, പരേതനായ പ്രസന്നകുമാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!