Section

malabari-logo-mobile

തുള്ളിയും പാഴാക്കാതെ അതിവേഗം; അവധി ദിവസങ്ങളിലും വാക്സിനേഷന്‍, അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന

HIGHLIGHTS : Fast without wasting drops; Vaccination during the holidays is also a priority for allied patients and pregnant women

തിരുവനന്തപുരം: അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാന്‍ അദ്ദേഹം ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിന്‍ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

sameeksha-malabarinews

പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കോവിഡ് ബാധിച്ചത് പഠനവിഷയമാക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിര്‍ദ്ദേശം നല്‍കി. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ നല്‍കിയ ഇളവുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!