തിരൂരങ്ങാടി: ഓള്‍ കേരള റിറ്റൈല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പട്ടിണി സമരവും, റേഷന്‍ കടകളില്‍ വഞ്ചനാ ദിനവും, കരിദിനാചരണവും നടത്തി.
കോവിഡ് കാലത്ത് റേഷന്‍ വ്യാപാരികള്‍ വിതരണം നടത്തിയ പത്തു മാസത്തെ കിറ്റിന്റെ കമ്മീഷന്‍ ഓണത്തിന് മുന്‍പ് അനുവദിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച കോവിഡ് ഇന്‍ഷുറന്‍സ് ആരോഗ്യ ഇന്‍ഷുറന്‍സ്ആക്കി മാറ്റുക കോവിഡ് മൂലം മരണപ്പെട്ട
അന്‍പത്തിഅഞ്ചു റേഷന്‍ വ്യാപാരികളുടെ കുടുംബത്തിന്ന് സഹായധാനം അനുവദിക്കുക എന്നി അവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ പട്ടിണി സമരം നടത്തിയത്.
ജില്ലാവൈസ് പ്രസിഡന്റ് രാജന്‍ കുഴികാട്ടില്‍, ഉദ്ഘാടനം നിര്‍വഹിച്ചു, ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ കിഴക്കേടത്ത് സ്വാഗതവും താലൂക്ക് പ്രസിഡന്റ് ബഷീര്‍പൂവന്‍ജെരി അദ്ധ്യക്ഷതയും വഹിച്ചു, ബാവ പടിക്കല്‍, വിപി കാദര്‍ ഹാജി,പിവി തുളസിദാസ്, വി , ഷൈനി ഒ, ഉണ്ണികൃഷ്ണന്‍ പി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.



