Section

malabari-logo-mobile

എംഎസ്എഫില്‍ വീണ്ടും പൊട്ടിത്തെറി; സ്ത്രീ വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് രാജിവെച്ചു

HIGHLIGHTS : കോഴിക്കോട് :എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് രാജിവെച്ചു. രാജിക്കത്ത് മുസ്ലീംലീഗ് ജനറല്‍ സക്രട്ടറിക്ക് കൈമാറി. പാര്‍ട്ടിയുടെ...

phota courtesy; madhyamam

കോഴിക്കോട് :എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് രാജിവെച്ചു. രാജിക്കത്ത് മുസ്ലീംലീഗ് ജനറല്‍ സക്രട്ടറിക്ക് കൈമാറി.

പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ഭാരവാഹിത്വം ഒഴിയികുയാണെന്നാണ് രാജിക്കത്തില്‍ പറയുന്നത്.

sameeksha-malabarinews

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ സ്ത്രീവിരുദ്ധനിലപാടുകള്‍ക്കെതിരെ ഹരിതനേതാക്കള്‍ മുസ്ലീം ലീഗിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇത് സംഘടനക്കുള്ളിലെ വിഭാഗിയതയാണെന്ന സൂചനയാണ് പുറത്തേക്ക് നല്‍കിയത്. കൂടാതെ ഹരിത നേതാക്കള്‍ക്ക് പരാതി പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കി. തുടര്‍ന്ന് ഇന്ന് ഹരിത എന്ന സംഘടനയുടെ സംസ്ഥാന കമ്മറ്റി തന്നെ മരവിപ്പിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചു.

ഇതില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള ആള്‍ തന്നെ രാജിവെച്ച് പുറത്തുവന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!