തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷിക്കാം

ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം പി.എം.ജി.യിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ കോഴ്സിന് കമ്പ്യൂട്ടര്‍ സയന്‍സ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയന്‍സ്/എന്‍ജിനിയറിങ് ബിരുദമാണ് യോഗ്യത. 20-35 ഇടയിലായിരിക്കണം പ്രായം. രണ്ട് മാസം (400 മണിക്കൂര്‍) ആണ് കാലാവധി.
ഹാര്‍ഡ്വെയര്‍ എന്‍ജിനിയര്‍ക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രിക് & ഇലക്ട്രോണിക്സ് /കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് ബിരുദമാണ് യോഗ്യത. 21-35ന് ഇടയിലാവണം പ്രായം. രണ്ട് മാസം (400 മണിക്കൂര്‍) ആണ് കാലാവധി.
അപേക്ഷകര്‍ തിരുവനന്തപുരം മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷനുകളിലെ എന്‍.യു.എല്‍.എം. ഓഫീസു വഴി ഓഫീസര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, സയന്‍സ് & ടെക്നോളജി മ്യൂസിയം കാമ്പസ്, പി.എം.ജി. ജംങ്ഷന്‍, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്സ് ഇന്‍സ്റ്റലേഷന്‍ സര്‍വീസ് ടെക്നീഷന്‍ കോഴ്സിന് അപേക്ഷിക്കാം.
മുന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ അഥവാ, ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ അഥവാ, ഡീ നോട്ടിഫൈഡ് സെമി നൊമാഡിക് & നൊമാഡിക് ട്രൈബ്സ് വിഭാഗത്തിലുള്ളവര്‍ അഥവാ, അറുപതു വയസോ അതിനു മുകളിലോ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍ എന്നതാണ് നിബന്ധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2307733, 9207133385.

എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സ്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ആഗസ്റ്റ് ഏഴിന് ആരംഭിക്കും. ഡിഗ്രി പാസായവര്‍ക്ക് പി.ജി.ഡി.സി.എ, പ്ലസ്ടു പാസായവര്‍ക്ക് ഡി.സി.എ (എസ്), എസ്.എസ്,എല്‍.സി പാസായവര്‍ക്ക് ഐ.ഡി.സി.എച്ച്.എം.എന്‍, ഡി.സി.എ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471-2560332, 8547141406.

Related Articles