തിരൂരങ്ങാടിയില്‍ കിണറ്റില്‍ വീണ് യുവതി മരിച്ചു

തിരൂരങ്ങാടി: കിണറ്റില്‍ വീണ് യുവതി മരിച്ചു. ചുള്ളിപ്പാറ ചാലിലകത്ത് അബ്ദുറസാഖിന്റെ ഭാര്യ മുനീറ(37) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.

കിണറിന്റെ ഗ്രില്‍ നീക്കുന്നതിനിടയില്‍ തെന്നിവീഴുകയായിരുന്നു. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മക്കള്‍: ഹഫ്‌സ റിന്‍ഷി, റിന്‍ഷിദ ഫെബിന്‍, ഫാത്തിമ ഫിദ, ഫദ് ലാ ജാന്‍. മരുമകന്‍: മുഹമ്മദ് ശഫീഖ് ഹുദവി(കൂരിയാട്).

Related Articles