വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ബിരിയാണി ഇനി ഓണ്‍ലൈനിലൂടെ

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജലിലെ സ്വാദുള്ള ബിരിയാണി ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ജയിലിലെ തടവുകാര്‍ തയ്യാറാക്കുന്ന ചപ്പാത്തി, ചിക്കന്‍ കറി, കേക്ക് തുടങ്ങിയവ ഏറെ ജനപ്രിയമായതോടെയാണ് ‘ഫ്രീഡം കോമ്പോ’ പാക്ക് പുറത്തിറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഫ്രീഡം കോമ്പോ പാക്കറ്റില്‍ 300 ഗ്രാം ബിരിയാണിക്കൊപ്പം പൊരിച്ച കോഴി, കോഴിക്കറി, അച്ചാര്‍, സാലഡ്, മൂന്ന് ചപ്പാത്തി ,കേക്ക്, വാഴയില, വെള്ളം ഉള്‍പ്പെടെ അടങ്ങുന്നതാണ്. ഇതിന് 127 രൂപയാണ് വില. വെള്ളം ആവശ്യമില്ലെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. വരുന്ന പതിനൊന്നിന് വിതരണോദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണ്‍ലൈന്‍ വഴി ബിരിയാണി വീട്ടിലെത്തിക്കും.

സ്വിഗി ഭക്ഷണ വിതരണ ആപ്പിലൂടെ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ബിരിയാണി വീട്ടിലെത്തിക്കുക. അതെസമയം ഈ ബിരിയാണി ജയില്‍ കവാടത്തിലെ ഭക്ഷണ കൗണ്ടറില്‍ ലഭിക്കില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ആറ് കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വിഗി ബിരിയാണി വിതരണം ചെയ്യുക.

കേരളത്തിലെ ജയിലുകളില്‍ വിയ്യൂര്‍ ജയിലില്‍ നിന്നാണ് ആദ്യമായ് ഓണ്‍ലൈന്‍ വഴി ഭക്ഷണ വിതരണം ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ ഓഡര്‍ നല്‍കാന്‍ സ്വിഗി ആപ്പില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ എഫ്എഫ്എഫ് അപ്‌ലോഡ് ചെയ്താല്‍ മതി.

Related Articles