Section

malabari-logo-mobile

ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിഞ്ഞില്ല; മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് ഒന്നരവയസുകാരന്‍ മകനെ വലിച്ചെറിഞ്ഞ് കുടുംബം

HIGHLIGHTS : Couldn't find money for treatment; The family dragged the one and a half year old son to the venue attended by the Chief Minister

ഭോപ്പാല്‍: രോഗബാധിതനായ കുഞ്ഞിന് ചികിത്സയ്ക്ക് പണമില്ലാതെ കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്താനായി മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് മകനെ വലിച്ചെറിഞ്ഞ് രക്ഷിതാക്കള്‍. മധ്യപ്രദേശിലെ സാഗറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുത്ത പൊതുയോഗത്തിനെത്തിയ കുടുംബമാണ് തങ്ങളുടെ ഒന്നരവയസുകാരനായ മകനെ വേദിയിലേക്ക് എറിഞ്ഞതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹജ്പുരിലെ ഗ്രാമത്തില്‍ താമസിക്കുന്ന മുകേഷ് പാട്ടീലും ഭാര്യ നേഹയും അസുഖ ബാധിതനായ ഒരുവയസുള്ള കുട്ടിയെയും കൊണ്ട് സാഗറില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പരിപാടിയിലേക്ക് എത്തുന്നത് എന്തെങ്കിലും രീതിയില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ ഇവരെ പൊലീസുകാര്‍ അനുവദിച്ചില്ല. ഇതോടെയാണ് കുഞ്ഞിനെ വേദിയിലേക്ക് വലിച്ചെറിയാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇവര്‍ മകനെ എടുത്തുയര്‍ത്തി വേദിയിലേക്ക് എറിയുകയായിരുന്നു. പെട്ടന്ന് തന്നെ ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ എടുത്ത് മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കി.

sameeksha-malabarinews

മകന് മൂന്ന് മാസം പ്രായമുള്ളപ്പോളാണ് ഹൃദയ സംബന്ധിയായ രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. രോഗം മാറാനായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി വലിയൊരു തുക വേണം. ഇത്രയും പണം കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കായില്ല.
പണമില്ലാതെ ചികിത്സ മുടങ്ങുമെന്ന വന്നതോടെയാണ് മുകേഷ് പാട്ടീലും ഭാര്യയും മുഖ്യമന്ത്രിയുടെ മുന്നില്‍ തങ്ങളുടെ ദുരവസ്ഥ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത്.

വീഴ്ചയില്‍ കുഞ്ഞിന് ചെറിയ പരിക്ക് സംഭവിച്ചെങ്കിലും അപകടകരമായ മുറിവുകളൊന്നും സംഭവിച്ചില്ല. ഇതോടെ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരെ വിളിച്ച് കാര്യം തിരക്കി. വിവരമറിഞ്ഞതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കാനായി ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!