ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; യുവാവ് പൊലീസില്‍ കീഴടങ്ങി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്.

സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനാണ്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top