Section

malabari-logo-mobile

കൊറോണ വൈറസ്: നിര്‍ദേശങ്ങള്‍ പാലിക്കണം

HIGHLIGHTS : ചൈനയിലുണ്ടായ കൊറോണ രോഗബാധയുടെ സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് അടിയന്തരമായി പുറപ്പെടുവിക്കുന്ന സുരക്ഷാ

ചൈനയിലുണ്ടായ കൊറോണ രോഗബാധയുടെ സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് അടിയന്തരമായി പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍

sameeksha-malabarinews

•കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണം.
•വീട്ടിലുള്ള മറ്റ് കുടംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കണം.
കുടുംബാഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കണം. ബാത്ത് അറ്റാച്ചഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍തന്നെ കഴിയേണ്ടതാണ്. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
•നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
•തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ലീച്ചിങ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
•വൈദ്യ സഹായത്തിനായി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളൂ. ഇതിനു വേണ്ടിയും 24*7 കണ്‍ട്രോള്‍ സെല്‍ നമ്പറില്‍ വിളിച്ച് (0483 2737858) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.
•ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്/തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കണം. പൊതു സ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യണം.
•സന്ദര്‍ശകരെ വീട്ടില്‍ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.
•പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം.
•എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 24*7 കണ്‍ട്രോള്‍ സെല്‍ നമ്പറില്‍ വിളിച്ച് (0483 273 7858) ബന്ധപ്പെട്ട ശേഷം ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക. ഇതിനു വേണ്ടി ഇതര ഒ.പി, കാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും വെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം. നിര്‍ദ്ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലെങ്കില്‍ തൂവാലകൊണ്ട് മുഖം മറയ്ക്കണം.
•ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍നിന്നും (0471 2552056) വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!