വയനാട്ടില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക വിവരം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top