Section

malabari-logo-mobile

തെരുവിലാണ് കിടത്തം, ഭക്ഷണമില്ല എങ്കിലും സാമൂഹ്യ അകലത്തെ കുറിച്ച് ജാഗ്രത കാണിച്ച ആ മനുഷ്യന്റെ വീഡിയോ ദ്യശ്യം വൈറലായി.

HIGHLIGHTS : കോഴിക്കോട്: കോവിഡ് എന്ന മാഹമാരിയെ ചെറുക്കാന്‍ നാം ഉയര്‍ത്തിയ പരമപ്രധാനമായ മുദ്രാവാക്യമായിരുന്നു സാമൂഹ്യ അകലം പാലിക്കുകയെന്നത്. സമ്പത്തും, അറിവുമുള്...

കോഴിക്കോട്: കോവിഡ് എന്ന മാഹമാരിയെ ചെറുക്കാന്‍ നാം ഉയര്‍ത്തിയ പരമപ്രധാനമായ മുദ്രാവാക്യമായിരുന്നു സാമൂഹ്യ അകലം പാലിക്കുകയെന്നത്. സമ്പത്തും, അറിവുമുള്ളവര്‍പോലും സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് രോഗവ്യാപനത്തിന്റെ സാധ്യത വിളിച്ചുവരുത്തിയപ്പോള്‍ പേരാമ്പ്ര ടൗണിലെ ഏപ്രില്‍ എട്ടാംതിയ്യതിയിലെ ഒരു സിസിടിവി ദൃശ്യം ഏറെ ചിന്തകള്‍ക്ക് വഴിയൊരുക്കുന്നു.

ഈ ദൃശ്യങ്ങളില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന പേരാമ്പ്ര അങ്ങാടിയിലൂടെ പട്രോളിങ് നടത്തിവരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ഒരു പാവം മനുഷ്യനെ കാണുന്നു. പോലീസുകാരില്‍ ഒരാള്‍ ഇയാളോട് കാര്യങ്ങള്‍ അന്വേഷിക്കുന്നു. ഇയാള്‍ ആംഗ്യങ്ങളിലൂടെ തനിക്ക് വിശക്കുന്നുണ്ടെന്ന് കാണിക്കുന്നു. തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ ഭക്ഷണപൊതിയുമായി തിരികെയെത്തി ഇയാള്‍ക്ക് പൊതി നല്‍കാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഇയാള്‍ ഇത് തടയുകയും ഭക്ഷണം വെക്കേണ്ട സ്ഥലം ചൂണ്ടിക്കാണിക്കുകയും ഭക്ഷണം അവിടെ വെച്ചിട്ട് പോകാന്‍ ആംഗ്യത്തിലൂടെ പറയുന്നതുമാണ് ദ്യശ്യത്തിലുള്ളത്. പോലീസുകാര്‍ മാറിനിന്നതിന് ശേഷമാണ് ഇദ്ദേഹം ഭക്ഷണം എടുത്ത് കഴിക്കുന്നത്.

sameeksha-malabarinews

തന്റെ സിസിടിവിയില്‍ ഈ ദ്യശ്യം കണ്ട വ്യാപാരിയാണ് ഇത് സോഷ്യല്‍ മീഡിയിലൂടെ പുറത്തുവിട്ടത്. സംഭവം വൈറലായതോടെ ദേശീയ മാധ്യമായ എന്‍ഡിടിവിയടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകായാണ്. കമ്യുണിറ്റി കിച്ചണില്‍ നിന്നുമാണ് പേരാമ്പ്ര പോലീസ് ഈ ഭക്ഷണം ഇയാള്‍ക്ക് എത്തിച്ച് നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!