Section

malabari-logo-mobile

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് വാഷിങ്ങ്ടണ്‍ പോസ്റ്റ്

HIGHLIGHTS : കൊച്ചി:കോറോണ 19 എന്ന മാഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് അന്തര്‍ദേശീയ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. കേരളസ...

കൊച്ചി:കോറോണ 19 എന്ന മാഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് അന്തര്‍ദേശീയ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്.
കേരളസര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും വിശദമായാണ് വാഷിംഗ് ടണ്‍ പോസ്റ്റ് വിലയിരുത്തിയിരിക്കുന്നത്. കോവിഡിനെ ചെറുക്കാന്‍ കേരളം സ്വീകരിച്ച നടപടികളെ കര്‍ശനവും മനുഷത്വപരവും എന്നാണ് വിശദീകരിക്കുന്നത്.

രോഗ വ്യാപനം തടയാനുള്ള നടപടികള്‍ കോവിഡ് സംശയമുള്ളവരെ ക്വാറന്റെന്‍ ചെയ്യല്‍ റൂട്ട് മാപ്പും സംമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍, മികച്ച ചികിത്സ തടങ്ങിയവയെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തി. 30 വര്‍ഷത്തിലധികമായുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതു വിദ്യഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇതാണ് രാജ്യത്തെ മികച്ച പൊതുജനാരോഗ്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ക്ക് താമസമൊരുക്കിയതും ഭക്ഷണം കിട്ടാത്ത പാവങ്ങള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയതടക്കം ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!